Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blood Donation

Wayanad

മേ​രി മാ​താ കോ​ള​ജി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മാ​ന​ന്ത​വാ​ടി: ലോ​ക ര​ക്ത​ദാ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​രി മാ​താ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ യൂ​ത്ത് റെ​ഡ് ക്രോ​സ്, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി യൂ​ണി​റ്റു​ക​ള്‍ "ജ്യോ​തി​ര്‍​ഗ​മ​യ, ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​തോ​മ​സ് മോ​ണോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. "ജ്യോ​തി​ര്‍​ഗ​മ​യ' പ്ര​തി​നി​ധി കെ.​എം. ഷി​നോ​ജി​നെ അ​ദ്ദേ​ഹം പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ഡോ. ​സി​സ്റ്റ​ര്‍ എം.​ജെ. എ​ലി​സ​ബ​ത്ത്, കെ.​എ. ക്രി​സ്റ്റീ​ന, കെ.​എം. ഷി​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ള​ജ് അ​സോ. മാ​നേ​ജ​ര്‍ ഫാ. ​സി​ബി​ച്ച​ന്‍ ചേ​ല​ക്കാ​പ്പി​ള്ളി​ല്‍ ര​ക്ത​ദാ​താ​ക്ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​എം.​കെ. അ​നു​പ്രി​യ, ഡോ. ​എം.​കെ. സാ​ജി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

NRI

ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ച് കേ​ളി

റി​യാ​ദ്: ഹ​ജ്ജി​ന് മു​ന്നോ​ടി​യാ​യി കേ​ളി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് "ജീ​വ​സ്പ​ന്ദ​നം 2026' ശ്ര​ദ്ധേ​യ​മാ​യി. സൗ​ദി അ​റേ​ബ്യ​യി​ലെ ര​ക്ത​ദാ​ന രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​യി മാ​റി​യ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ളി​യും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള റി​യാ​ദ് ബ്ല​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ദി​യാ​യി​ലെ ഫ്ല​മിം​ഗോ മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് രാ​വി​ലെ എ​ട്ടിന് ആ​രം​ഭി​ച്ച് വൈ​കുന്നേരം അ​ഞ്ച് വ​രെ നീ​ണ്ടു​നി​ന്നു.

ഹ​ജ്ജി​നെ​ത്തു​ടർന്ന് തീ​ർ​ഥാ​ട​ക​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​യു​ള്ള മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​റ​മെ സൗ​ദി അ​റേ​ബ്യ, യെ​മ​ൻ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത്, സി​റി​യ, പ​ല​സ്തീ​ൻ, ജോ​ർ​ദാ​ൻ, ഫി​ലി​പ്പീ​ൻ​സ്, സു​ഡാ​ൻ, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള 45 മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ൾ​ക്കൊ​പ്പം കേ​ളി കു​ടും​ബ​വേ​ദി​യി​ലെ മെ​ഡി​ക്ക​ൽ പ്ര​വ​ർ​ത്ത​ക​രും ക്യാ​മ്പി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 അം​ഗ​ങ്ങ​ളും വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ റ​ഫീ​ക് ചാ​ലി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 98 വ​ള​ണ്ടി​യ​ർ​മാ​രും പ്ര​വ​ർ​ത്തി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ലി​പി​ൻ പ​ശു​പ​തി, ക​ൺ​വീ​ന​ർ ബി​ജി തോ​മ​സ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഷാ​ജി, റ​ഫീ​ഖ് പാ​ല​ത്ത് ഒ​ല​യ്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ട്, അ​ൽ​ഖ​ർ​ജ് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മ​ണി​ക​ണ്ഠ കു​മാ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

1000-ല​ധി​കം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും 768 പേ​രി​ൽ നി​ന്ന് ര​ക്തം ശേ​ഖ​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി റി​യാ​ദ് ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കൗ​ൺ​സി​ല​ർ സ​ബി​ർ യൂം​ഖൈ​ബാം ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​യാ​ദ് ബ്ല​ഡ് ബാ​ങ്ക് കേ​ളി​ക്ക് ന​ൽ​കി​യ മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും മു​ൻ ഡ​യ​റ​ക്ട​ർ ഖാ​ലി​ദി​ൽ നി​ന്ന് കേ​ളി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ് ക്യാ​മ്പിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, സീ​ബാ കൂ​വോ​ട്, ഫി​റോ​സ് ത​യ്യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ലി​പി​ൻ പ​ശു​പ​തി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ബി​ജി തോ​മ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

District News

ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി

തൃ​ശൂ​ർ: അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി.

ജൂ​ബി​ലി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി ര​ക്തംദാ​നം​ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൂ​ത്തൂ​ർ, അ​തി​രൂ​പ​ത ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, സി.​ടി. ജോ​യ്, ഫാ​ജി വ​ർ​ഗീ​സ്, ഓ​സ്റ്റി​ൻ ഷോ​ബി, വി​ൻ​സ​ന്‍റ് നെ​ല്ലി​ശേ​രി, വി.​പി. ജി​നേ​ഷ്, സോ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​ദി​ക​രും ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പെ​ടെ 25 പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി.

തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാപ്പോലീ​ത്ത​യാ​യി​രു​ന്ന മാർ ജോ​സ​ഫ് കു​ണ്ടു​കു​ള​ത്തി​ന്‍റെ ച​ര​മ​വാ​ർ​ഷി​കം 26നാ​ണ്. അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം, പൊ​തു​സ​മ്മേ​ള​നം, സേ​വ​ന പു​ര​സ്കാ​ര​വി​ത​ര​ണം എ​ന്നി​വ മേ​യ് ഒ​ന്നി​നു ന​ട​ക്കും. അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.

District News

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ന​റ്റ​ർ സ​നീ​ഷ് കു​റി​യേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് അ​രു​ൺ സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​തി​ൻ പ​തി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി. സോ​ൺ കോ​ർ​ഡി​നേ​റ്റ​ർ ജോ​ണി, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ സോ​ണി തേ​നം​മ്മാ​ക്ക​ൽ, ജേ​ക്ക​ബ് കൊ​ച്ചേ​രി​ൽ, റി​ജി​ൻ തേ​നം​മ്മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ മു​പ്പ​ത് യൂ​ണി​റ്റ് ര​ക്തം ശേ​ഖ​രി​ച്ചു.

District News

മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പും ആ​ദ​രിക്ക​ലും


ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട മു​സ്‌​ലിം ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ഗൈ​ഡ്‌​സ് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും പാ​ലാ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.


കേ​ര​ള​ത്തി​ലെ മി​ക​ച്ച ര​ക്ത​ദാ​താ​വ് ഷി​ബു തെ​ക്കേ​മ​റ്റ​ത്തി​ലി​നെ ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എം​ഇ​ടി ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. എം.​കെ. ഫ​രീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ഹ​റ അ​ബ്ദു​ല്‍​ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ ബ്ലെ​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം ര​ക്ത​ദാ​ന സ​ന്ദേ​ശം ന​ല്കി.

Latest News

Corehub Up